പുരുഷോത്തമ മല്ലയയെ ആദരിയ്ക്കും
കൊച്ചി: കേരളത്തില്‍ കൊങ്കണി ഭാഷ പ്രചാരസഭ സ്ഥാപിച്ച എന്‍. പുരുഷോത്തമ മല്ലയയെ ആദരിയ്ക്കും. ഗോവ സര്‍ക്കാരാണ് ഇദ്ദേഹത്തെ ആദരിയ്ക്കാനുള്ള ചടങ്ങ് സംഘടിപ്പിക്കുന്നത്.
ആദരിയ്ക്കല്‍ ചടങ്ങ് ഗോവയിലെ പനജിയിലുള്ള കല അക്കാദമയില്‍ ജൂണ്‍ ആറിന് നടക്കും. ഗോവ ഗവര്‍ണറായിരിക്കും ചടങ്ങിലെ മുഖ്യാതിഥി. ഷെന്നോയ് ഗൊയെംബാബ് 125ാം ജന്മവാര്‍ഷിക മഹോത്സവ സമിതിയായിരിക്കും ചടങ്ങുകള്‍ക്ക് നേതൃത്വം നല്കുക.
കൊങ്കണി ഭാഷയുടെ വളര്‍ച്ചയ്ക്ക് മല്ലയ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. കൊങ്കണിയെ ഒരു സ്വതന്ത്ര സാഹിത്യഭാഷയായി കേന്ദ്ര സാഹിത്യഅക്കാദമിയെ പ്രേരിപ്പിച്ചതും മല്ലയയുടെ ശ്രമഫലമായാണ്. ഇന്ത്യന്‍ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ കൊങ്കണി ഭാഷയെ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.












Click it and Unblock the Notifications