നഴ്സ് റിക്രൂട്ട്മെന്റ്: 5 പേര് പിടിയില്‍
കൊച്ചി: ശരിയായ രേഖകളില്ലാതെ യുഎസിലേക്ക് നഴ്സ്മാരെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ച അഞ്ച് പേര് പൊലീസ് പിടിയിലായി. ഇതില്‍ ഒരാള്‍ മലയാളിയാണ്.
ഒറ്റപ്പാലം മനിശേരി പാഴുന്നന വീട്ടില്‍ പി.കെ. തോമസ് എന്നയാളാണ് മലയാളി. സെക്കന്ദരാബാദിലുള്ള രമ്യ(24), ഹൈദരാബാദിലുള്ള എന്‍.എസ്. രവികുമാര്‍(33), കാഞ്ചുകോട്ടാവരിയിലുള്ള സി.കെ. ചൈതന്യ(25), വിജയവാഡയിലെ മാരുതി നഗറിലുള്ള എന്‍.വി.എസ്. റാം (26) എന്നിവരാണ് പിടിയിലായ മറ്റ് നാല് പേര്.
യുഎസിലേക്ക് നഴ്സ്മാരെ റിക്രൂട്ട് ചെയ്യാന്‍ എറണാകുളത്തെ പെന്റ മേനകയില്‍ ഇന്റര്‍വ്യൂ നടക്കുമെന്ന് അഞ്ചു ദിവസം മുമ്പ് പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. ഏജന്‍സി നഴ്സ്മാര്‍ക്ക് ഫ്രീ വിസ നല്‍കുമെന്നും പരസ്യത്തിലുണ്ടായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 400 നഴ്സ്മാര് ഇന്റര്‍വ്യൂവിനെത്തി. പത്രപരസ്യത്തോടൊപ്പം നല്കിയ മൊബൈല്‍ ഫോണ്‍ നമ്പറില്‍ വിളിച്ചാണ് എല്ലാവരും ഇന്റര്‍വ്യൂവിനുള്ള സമയം നിശ്ചയിച്ചത്.
പെന്റ മേനകയില്‍ മുറി ബുക്ക് ചെയ്തിരുന്നത് തലേദിവസം മാത്രമാണ്. തിരഞ്ഞെടുക്കപ്പെടാന്‍ 40,000 രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെയാണ് ഇവര്‍ ഉദ്യോഗാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്.
ഇന്റര്വ്യൂവിനെത്തിയവരോട് 10 ചോദ്യങ്ങള്‍ ചോദിച്ചു. ഇതില്‍ നാല് ശരിയുത്തരം പറഞ്ഞവര്‍ക്കും ജോലി വാഗ്ദാനം ചെയ്തു. പക്ഷെ ഇത്രയും വലിയ തുക ചോദിച്ചപ്പോള്‍ ഉദ്യോഗാര്‍ത്ഥികളില്‍ ചിലര്‍ അതിനെ ചോദ്യം ചെയ്തു. പരസ്യത്തില്‍ സൗജന്യമായി വിസ നല്‍കാമെന്നാണ് വാഗ്ദാനം ചെയ്തിരുന്നതെന്നും ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെടാന്‍ പണം ചോദിക്കുന്നത് ശരിയല്ലെന്നും ചില ഉദ്യോഗാര്‍ത്ഥികള്‍ വാദിച്ചു.
തര്‍ക്കത്തെതുടര്‍ന്ന് ചിലര്‍ പൊലീസിനെ സമീപിച്ചു. അന്വേഷണത്തില്‍ റിക്രൂട്ട്മെന്റ് ഏജന്‍സി വ്യാജന്മാരാണെന്ന് തെളിഞ്ഞു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications