പ്രിയന്‍ പ്രശ്നം തീര്‍ക്കാന്‍ ജോഷിയും ഫാസിലും
കൊച്ചി: പ്രിയദര്‍ശന്റെ തമിഴ് ചിത്രം ലേസാ ലേസായുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പരിഹരിക്കുന്നതിന് ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടയായ മാക്ട സംവിധായകരായ ജോഷിയെയും ഫാസിലിനെയും നിയോഗിച്ചു.
താന്‍ നിര്‍മിച്ച സമ്മര്‍ ഇന്‍ ബത്ലഹേമിന്റെ റീമേക്കായ ലേസാ ലേസാ റിലീസ് ചെയ്യുന്നതിന് മുമ്പ് നല്‍കാമെന്ന് പറഞ്ഞിരുന്ന പണം കിട്ടിയില്ലെന്ന് സിയാദ് കോക്കര്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് വിവാദമുണ്ടായത്. പണം തരാമെന്ന് അറിയിച്ച് പ്രിയദര്‍ശന്‍ സിയാദിന് നല്‍കിയ കത്ത് മാക്ട യോഗത്തില്‍ ഹാജരാക്കി.
തന്നെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് പ്രിയദര്‍ശന്‍ മാക്ടയ്ക്ക് പരാതി നല്‍കിയിരുന്നു. നേരത്തെ റിപ്പോര്‍ട്ടുണ്ടായതു പോലെ പ്രിയദര്‍ന്റെ സിനിമയ്ക്ക് സംസ്ഥാനത്ത് ഔദ്യോഗികമായ വിലക്കില്ലെന്ന് മാക്ട ഭാരവാഹികള്‍ പറഞ്ഞു. പ്രിയദര്‍ശന്റെ സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് നിര്‍മാതാക്കളുടെ അസോസിയേഷനോ വിതരണക്കാരുടെ അസോസിയേഷേനോ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.












Click it and Unblock the Notifications