പി. സി. തോമസ ് വെള്ളാപ്പള്ളിയെ കണ്ടു
ആലപ്പുഴ: ഇന്ത്യന്‍ ഫെഡറല്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടി നേതാവും കേന്ദ്രനിയമസഹമന്ത്രിയുമായ പി. സി. തോമസ് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ചര്‍ച്ച നടത്തി.
ജൂണ്‍ രണ്ട് തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ തോമസ് വെള്ളാപ്പള്ളിയുടെ വീട്ടിലെത്തുകയായിരുന്നു. പി. സി. തോമസിനോടൊപ്പം സ്കറിയാ തോമസും ഉണ്ടായിരുന്നു. വെള്ളാപ്പള്ളിയും പി. സി. തോമസും സ്കറിയാ തോമസും അര മണിക്കൂറോളം രഹസ്യ ചര്‍ച്ച നടത്തി.
സംസ്ഥാനത്ത് മൂന്നാം മുന്നണി രൂപീകരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചാ വിഷയമായി എന്നാണറിയുന്നത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയുടെ പിന്തുണ നിര്‍ണായകമാണെന്ന് പി. സി. തോമസ് ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു.












Click it and Unblock the Notifications