പാലക്കാട്ട് സംഘര്‍ഷം
പാലക്കാട്: മാറാട്ട് കൊല്ലപ്പെട്ടവരുടെ ചിതാഭസ്മ നിമജ്ജന യാത്രക്ക് ശേഷം പാലക്കാട് നഗരത്തില്‍ സംഘര്‍ഷാവസ്ഥയുണ്ടായി.
തിരുവില്ല്വാമല ഐവര്‍മഠത്തില്‍ ചിതാമഭസ്മം നിമജ്ജനം ചെയ്തശേഷം ഒരു സംഘം മേപ്പറമ്പ് മുസ്ലിം പള്ളിക്ക് നേരെ ആക്രമണം നടത്തി. തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. 20 പേരെ പൊലീസ് കസ്റഡിയിലെടുത്തു.
വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടന്നു. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണാധീനമാണ്.
പാലക്കാട് നഗരസഭാ പ്രദേശത്തും പുതുപ്പരിയാരം, പിരിയാരി പഞ്ചായത്തുകളിലും 10 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.












Click it and Unblock the Notifications