എല്‍ഡിഎഫിന്റെ പ്രതിഛായയെ ബാധിക്കും
തിരുവനന്തപുരം: എല്‍ ഡി എഫിലെ ചില നേതാക്കള്‍ എല്‍ ഡി എഫിലുള്ളവര്‍ക്കെതിരെ തന്നെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിഞ്ഞാല്‍ മുന്നണിയുടെ പ്രതിഛായയെ ബാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പി. സി. ജോര്‍ജിനെ പോലുള്ളവര്‍ക്ക് അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അത് തെളിയിക്കാനുള്ള ബാധ്യത കൂടിയുണ്ടെന്ന് അച്യുതാന്ദന്‍ ജോര്‍ജിന്റെ ചില പ്രസ്താവനകളെ പരാമര്‍ശിച്ച് പറഞ്ഞു.
വനം, റവന്യു വകുപ്പുകളിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഉണ്ടാക്കിയ റാക്കറ്റ് പൊതുസമ്പത്ത് കട്ടുമുടിക്കുകയാണ്. ചന്ദനത്തൈല കള്ളക്കടത്തില്‍ ഒരു മന്ത്രിക്ക് തന്നെ പങ്കുണ്ട്. മതികെട്ടാനില്‍ വീണ്ടും കയ്യേറ്റം നടക്കുന്നത് റവന്യു മന്ത്രിയുടെ അറിവോടെയാണ്.
അച്ചടക്കം ലംഘിച്ച കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയ്ക്കെതിരെ നടപടിയുണ്ടാവുമെന്ന് അച്യുതാനന്ദന്‍ വ്യക്തമാക്കി.












Click it and Unblock the Notifications