സുരേന്ദ്രയുടെ ജാമ്യാപേക്ഷ പരിഗണിച്ചേക്കും
അഹമ്മദാബാദ്: ബോളിവുഡ് താരം ശില്പാ ഷെട്ടിയുടെ അഛന്‍ സുരേന്ദ്ര ഷെട്ടിയുടെ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി ജൂണ്‍ മൂന്ന് ചൊവാഴ്ച പരിഗണിച്ചേക്കും.
ബ്ലാക്ക് മെയില്‍ കേസില്‍ പ്രതിയായ സുരേന്ദ്ര ഷെട്ടിയ്ക്കെതിരെ സൂറത്ത് പൊലീസ് അറസ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. സൂറത്ത് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് പൊലീസിനെ വെട്ടിച്ച് നടക്കുകയാണ് സുരേന്ദ്ര ഷെട്ടി.
സുരേന്ദ്ര ഷെട്ടി എവിടെയാണെന്നതിനെ കുറിച്ച് പൊലീസിന് വിവരമില്ല. സുരേന്ദ്ര ഷെട്ടിയെ തേടി മെയ് 30 മുതല്‍ സൂറത്ത് പൊലീസ് സംഘം മുംബൈയിലുണ്ട്.












Click it and Unblock the Notifications