സഖ്യം സാഹചര്യത്തെ ആശ്രയിച്ച്: ആന്റണി
തിരുവനന്തപുരം: ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ മതേതര പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിന് ശേഷം ശ്രീനഗറില്‍ നിന്നും തിരിച്ചെത്തിയ മുഖ്യമന്ത്രി വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു.
എല്ലാ സംസ്ഥാനങ്ങളിലും ഒറ്റയ്ക്ക് മുന്നോട്ടുപോവുമെന്ന ശാഠ്യം കോണ്‍ഗ്രസിനില്ല.. ഓരോ സംസ്ഥാനത്തെയും സാഹചര്യം ആശ്രയിച്ചായിരിക്കും അത്.
ദേശീയതലത്തിലോ സംസ്ഥാന തലത്തിലോ രൂപീകരിക്കേണ്ട സഖ്യങ്ങളെ കുറിച്ച് പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇക്കാര്യം ചര്‍ച്ച ചെയ്യാനിരിക്കുന്നതേയുള്ളൂ.












Click it and Unblock the Notifications