അക്രമം: പാലക്കാട്ട് 40 പേര്‍ അറസ്റില്‍
പാലക്കാട്: മാറാട്ട് കൊല ചെയ്യപ്പെട്ടവരുടെ ചിതാഭസ്മ നിമജ്ജന യാത്രയ്ക്ക് ശേഷം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 40 പേരെ പൊലീസ് അറസ്റ് ചെയ്തു.
ചിതാഭസ്മ നിമജ്ജനത്തിന് ശേഷം ഒരു പള്ളിക്ക് നേരെ കല്ലേറുണ്ടാവുകയും പിന്നീട് നഗരത്തില്‍ അക്രമം പൊട്ടിപ്പുറപ്പെടുകയുമായിരുന്നു. വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ അക്രമം നടത്തിയ കേസുകളിലാണ് 40 പേരെ അറസ്റ് ചെയ്തത്. മൊത്തം ഏഴ് കേസുകളാണ് പൊലീസ് രജിസ്റര്‍ ചെയ്തത്.
പാലക്കാട് നഗരസഭാ പ്രദേശത്തും പിരായിരി, പുതുപ്പരിയാരം പഞ്ചായത്തുകളിലും നിരോധനാജ്ഞ തുടരുകയാണ്.












Click it and Unblock the Notifications