ഇരുവിഭാഗവും എല്‍ഡിഎഫില്‍ തുടരും
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ ഇരുവിഭാഗവും ഇടതുമുന്നണയില്‍ തുടരും.
രണ്ട് വിഭാഗത്തെയും മുന്നണിയില്‍ നിലനിര്‍ത്താന്‍ ഇടതു മുന്നണി സംസ്ഥാന സമിതി യോഗം തീരുമാനിച്ചുവെന്ന് ഇടതുമുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദ്കുട്ടി അറിയിച്ചു. പാര്‍ട്ടി ഒരുമിച്ചു മുന്നോട്ടുപോകണമെന്ന് യോഗം ആവശ്യപ്പെട്ടെങ്കിലും അതിനവര്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് ഇരുവിഭാഗത്തെയും മുന്നണിയില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചത്.
ഇരുവിഭാഗവും പറയാനുള്ളത് കേട്ടശേഷം അവരെ മാറ്റിനിര്‍ത്തി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം കൈകൊണ്ടത്. ഇടതുമുന്നണി തീരുമാനം അംഗീകരിക്കുന്നുവെന്ന് ഇരുവിഭാഗം നേതാക്കളും അറിയിച്ചു.
ഈപ്പന്‍ വര്‍ഗീസ് കഴിഞ്ഞ ദിവസം മുന്നണിക്ക് നല്‍കിയ കത്തിനെ കുറിച്ചാണ് ആദ്യം ചര്‍ച്ച ചെയ്തത്.












Click it and Unblock the Notifications