Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി കുട്ടപ്പന്‍ അസഭ്യം പറഞ്ഞതായി പരാതി

തിരുവനന്തപുരം: മന്ത്രി കുട്ടപ്പന്‍ തന്നെ ചേംബറില്‍ വിളിച്ചുവരുത്തി അസഭ്യം പറയുകയും മര്‍ദിക്കാനൊരുങ്ങുകയും ചെയ്തതായി ജെ എസ് എസ് എം എല്‍ എ കെ. കെ. ഷാജു മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

ജൂണ്‍ രണ്ട് തിങ്കളാഴ്ച രാത്രി ഏഴരയ്ക്കാണ് മന്ത്രി കുട്ടപ്പന്‍ തന്റെ ചേംബറിലേക്ക് വിളിച്ചുവരുത്തി അധിക്ഷേപിച്ചതെന്ന് ഷാജുവിന്റെ പരാതിയില്‍ പറയുന്നു. തന്നെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കാനായി കസേരയില്‍ നിന്ന് ചാടിയെണീക്കുകയും ചെയ്തതായി ഷാജു പറഞ്ഞു.

ആലപ്പുഴ ചാരുംമൂടിന് സമീപം മെയ് 30ന് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന പട്ടയവിതരണ ചടങ്ങ് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന്റെ പേരിലാണത്രെ കുട്ടപ്പന് ഷാജുവിനോടുള്ള വൈരാഗ്യം. താന്‍ ചടങ്ങ് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന തെറ്റിദ്ധാരണയുടെ പുറത്താണ് കുട്ടപ്പന് തന്നോട് വൈരാഗ്യമുണ്ടായതെന്ന് ഷാജു പറയുന്നു.

ഷാജുവിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഗൗരിയമ്മയോട് കുട്ടപ്പന്‍ ആവശ്യപ്പെട്ടിരുന്നുവത്രെ. ഇതേതുടര്‍ന്ന് ഗൗരിമ്മ ഷാജുവിനോട് കുട്ടപ്പനെ ചെന്നുകാണണെന്ന് പറഞ്ഞു. തന്നോട് ഫോണില്‍ സംസാരിക്കാന്‍ തയ്യാറാവാത്ത കുട്ടപ്പന്‍ നേരില്‍ വന്ന് കാണാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഷാജു പറഞ്ഞു. തന്നോടൊപ്പമുണ്ടായിരുന്നവരെയും സ്റാഫിനെയും പുറത്തുനിര്‍ത്തിയായിരുന്നു അസഭ്യവര്‍ഷം.

കുട്ടപ്പനോട് വിശദീകരണം തേടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായി ഷാജു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+