Get Updates
Get notified of breaking news, exclusive insights, and must-see stories!

ധാതുഖനനം: സര്‍വക്ഷി യോഗം ചൊവാഴ്ച

ആലപ്പുഴ: തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളില്‍ ധാതുമണല്‍ ഖനനം ചെയ്യാനുള്ള പദ്ധതിയ്ക്കെതിരെ വി. എം. സുധീരന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി ഏകോപനസമിതിയുടെ നിര്‍ണായക യോഗം ജൂണ്‍ മൂന്ന് ചൊവാഴ്ച നടക്കും.

പദ്ധതി നടപ്പിലാക്കുന്നതിരായ പ്രക്ഷോഭ പരിപാടികള്‍ക്ക് യോഗം അന്തിമരൂപം നല്‍കും. പദ്ധതിയ്ക്കെതിരായ പ്രതിഷേധം ശക്തമാവുകയും പദ്ധതി പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കുമെന്ന പ്രതീക്ഷയുള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമിതിയുടെ പ്രവര്‍ത്തനം അത്ര ശക്തമായിരുന്നില്ല. എന്നാല്‍ പദ്ധതിയുമായി മുന്നോട്ടുപോവുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ പ്രക്ഷോഭം ശക്തിപ്പെടുത്താനാണ് സമിതിയുടെ നീക്കം.

ജനങ്ങള്‍ എതിര്‍ക്കുന്ന ഒരു പദ്ധതിയും നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ പ്രസ്താവന സര്‍ക്കാര്‍ നിലപാടില്‍ അയവ് വരുന്നുവെന്നതിന്റെ സൂചനയായാണ് സമിതി കണ്ടിരുന്നത്. എന്നാല്‍ ധാതുമണല്‍ ഖനന പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ആന്റണിയുടെ നിലപാടിലെ ചാഞ്ചാട്ടം സമിതിയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ചൊവാഴ്ചത്തെ യോഗത്തില്‍ സുധീരന്‍ ആന്റണിയ്ക്കെതിരെ നിശിത വിമര്‍ശനം നടത്തിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+