കാലവര്‍ഷം ജൂണ്‍ രണ്ടാം വാരത്തില്‍
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ഏഴിനോ എട്ടിനോ തുടങ്ങിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു.
അടുത്ത മൂന്ന് വരെ കേരളത്തില്‍ മഴയെത്താന്‍ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചത്. ഇത് അഞ്ച് ദിവസം വരെയാവാം.
ശ്രീലങ്കയില്‍ കാലവര്‍ഷം തുടങ്ങിയത് മെയ് 31നാണ്. മെയ് 25ന് തുടങ്ങേണ്ട കാലവര്‍ഷം ആറ് ദിവസം വൈകിയാണ് ഇവിടെയെത്തിയത്. കേരളത്തിലും ഒരാഴ്ചയേക്കാള്‍ കൂടുതല്‍ മഴ വൈകില്ലെന്നാണ് നിഗമനം.
കേരളത്തില്‍ കാലവര്‍ഷം ഒരാഴ്ച വൈകുന്നത് അസാധാരണമല്ല. കാലവര്‍ഷം വൈകുന്നത് മഴ കുറയാന്‍ കാരണമാവില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ പറഞ്ഞു.
കാലവര്‍ഷം എത്താന്‍ വൈകുന്നതുകൊണ്ട് ഇത്തവണ കേരളത്തില്‍ വേനല്‍മഴ കുറവായിരുന്നു.












Click it and Unblock the Notifications