Get Updates
Get notified of breaking news, exclusive insights, and must-see stories!

അഹമ്മദിനെ വിചാരണ ചെയ്യണം: അരയ സമാജം

കോഴിക്കോട്: മാറാട് പള്ളിയില്‍ അനധികൃതമായി കടന്ന് പ്രാര്‍ത്ഥന നടത്തിയ മുസ്ലിം ലീഗ് നേതാവ് ഇ. അഹമ്മദ് എംപിയെ വിചാരണ ചെയ്യണമെന്ന് അരയ സമാജം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇതിനായി ലോക്സഭാ സ്പീക്കറുടെ അനുമതി തേടിക്കൊണ്ട് അരയ സമാജം പ്രവര്‍ത്തകര്‍ കത്തയച്ചു.

അരയ സമാജം സെക്രട്ടറി ടി. സുരേഷ് കത്തെഴുതിയത്. ആയുധങ്ങള്‍ കണ്ടെടുത്ത മാറാട് പള്ളി ഇപ്പോള്‍ കളക്ടറുടെ അധീനതയിലാണ്. മാറാട് മഹല്ലില്‍ പെടുന്ന വ്യക്തികള്‍ക്ക് മാത്രമേ പള്ളിയില്‍ പ്രവേശനമുള്ളൂവെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ ഇത് ലംഘിക്കുകയായിരുന്നു അഹമ്മദ്. - സുരേഷ് പറഞ്ഞു.

മാറാട് കലാപത്തിന് ശേഷം മാറാട് പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ ആരെയും അനുവദിച്ചിട്ടില്ല. പൊലീസ് കമ്മീഷണറെയും ആര്‍ഡിഒവിനെയും തഹസില്‍ദാരെയും നിശ്ശബ്ദ സാക്ഷികളാക്കി മാറ്റി ഇ. അഹമ്മദ് എംപി ഹിന്ദു സമുദായത്തിന്റെ വികാരങ്ങളെ മുറിവേല്പിക്കുകയായിരുന്നുവെന്നും സുരേഷ് ലോക്സഭാസ്പീക്കര്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു.

അഹമ്മദിന്റെ സന്ദര്‍ശനത്തോടെ മാറാട്ടെ വര്‍ഗ്ഗീയവികാരം ഒന്നുകൂടി ഉണര്‍ന്നിരിക്കുകയാണെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+