Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറാട് പള്ളി ആരാധനയ്ക്ക് നല്കണം: ഡിവൈഎഫ്ഐ

തിരുവനന്തപുരം: മാറാട് പള്ളി ആരാധനയ്ക്കായി ഇസ്ലാമിക വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണമെന്ന് ഡിവൈഎഫ്ഐ. ജൂണ്‍ നാല് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് ഡിവൈഎഫ്ഐ നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്.

മാറാട് പള്ളി ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ആരാധനലായത്തെ ആയുധപ്പുരയാക്കുന്നതിനെതിരെയുള്ള നടപടിയല്ല, പകരം വെറും നാടകമാണെന്നും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. സാധരണക്കാര്‍ക്ക് ഇപ്പോള്‍ മാറാട് പള്ളിയില്‍ പോകാന്‍ പറ്റാത്ത അവസ്ഥയാണ്. മാറാട് പള്ളിയില്‍ ഇ. അഹമ്മദ് എംപി പ്രാര്‍ത്ഥന നടത്തിയത് പൊലീസ് സഹായത്തോടെയാണ്. - ഡിവൈഎഫ്ഐ നേതാക്കള്‍ പറഞ്ഞു.

ആരാധനലായങ്ങള്‍ ആയുധപ്പുരകളാക്കുന്നവരെ ഒറ്റപ്പെടുത്തണം. മാറാട് ആദ്യം കലാപം നടന്നതിന് ശേഷം അവിടെയെത്തിയ മുഖ്യമന്ത്രി ആന്റണിയെ പൊന്നാടയണിയിച്ച രാഷ്ട്രീയപ്രവര്‍ത്തകര്‍ തന്നെയാണ് ഇപ്പോഴത്തെ കലാപത്തിന് പിന്നില്‍. ജൂണ്‍ 22ന് മതതീവ്രവാദം, വര്‍ഗ്ഗീയസംഘര്‍ഷം എന്നിവയ്ക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാനത്തുടനീളം മതേതര കുടുംബയോഗം സംഘടിപ്പിയ്ക്കുമെന്നും നേതാക്കള്‍ അറിയിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് പി.ആര്‍. വസന്തന്‍, വൈസ് പ്രസിഡന്റ് എസ്. അജയകുമാര്‍ എംപി, ജനറല്‍ സെക്രട്ടറി എ. പ്രദീപ് കുമാര്‍, ശ്രീരാമകൃഷ്ണന്‍, രജീന്ദ്രനാഥ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+