Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുവായൂര്‍ സൈറ്റ്: വിജിലന്‍സ് ഇടപെടുന്നു

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ വെബ്സൈറ്റ് അശ്ലീല വെബ്സൈറ്റ് കയ്യടക്കിയതുമായി ബന്ധപ്പെട്ട് വിജിലന്‍സ് റിപ്പോര്‍ട്ട് തേടുന്നു. വിജിലന്‍സ് അന്വേഷണ കമ്മീഷണറും പ്രത്യേക ജഡ്ജുമായ എസ്. സതീനാഥനാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.

സംസ്ഥാന ഡിജിപിയോടും ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററോടും ഉടനെ വിശദീകരണം നല്കാന്‍ വിജിലന്‍സ് കമ്മീഷണര്‍ നിര്‍ദേശം നല്കി. സൈബര്‍ കേസുകളുടെ അന്വേഷണച്ചുമതലയുള്ള പൊലീസിലെ സൈബര്‍ സെല്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും വിജിലന്‍സ് കമ്മീഷണര്‍ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്ത സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ദേവസ്വം ജീവനക്കാരെ സസ്പെന്റ് ചെയ്തിരുന്നു. എ.കെ. രാധാകൃഷ്ണന്‍, കെ. ശശിധരന്‍ എന്നീ ദേവസ്വം ക്ലാര്‍ക്കുമാരാണ് സസ്പെന്‍ഷനിലായത്.

ഇന്റര്‍നെറ്റില്‍ ഗുരുവായൂര്‍ ദേവസ്വം ഡോട്ട് കോം എന്ന വെബ്സൈറ്റ് കുറച്ച് ദിവസമായി എത്തുന്നത് ഒരു അശ്ലീല വെബ്സൈറ്റിലേക്കായിരുന്നു. പേരിന്റെ രജിസ്ട്രേഷന്‍ കാലാവധി കഴിഞ്ഞിട്ടും അത് പുതുക്കാതിരുന്നപ്പോള്‍ ഈ പേര് ഒരു അശ്ലീല വെബ്സൈറ്റ് കമ്പനി സ്വന്തമാക്കുകയായിരുന്നു. ഗുരുവായൂര്‍ ദേവസ്വത്തിനു വേണ്ടി കോഴിക്കോട്ടുള്ള ഗാമട്ട് എന്ന സ്ഥാപനം സൗജന്യമായി തയ്യാറാക്കിയ വെബ്സൈറ്റാണിത്.

ദേവസ്വത്തിലെ ചില ഉദ്വോഗസ്ഥല്‍ തമ്മിലുള്ള ശീതസമരമാണത്രെ ശരിയായ സമയത്ത് വെബ്സൈറ്റിന്റെ പേര് പുതുക്കാതിരിയ്ക്കാന്‍ കാരണമായതെന്ന് പറയപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+