Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരണം പരാജയം: ഐ ഗ്രൂപ്പ്

തിരുവനന്തപുരം: രണ്ടു വര്‍ഷത്തെ ആന്റണിസര്‍ക്കാരിന്റെ ഭരണം സമ്പൂര്‍ണ്ണ പരാജയമാണെന്ന് ഐ ഗ്രൂപ്പ് യോഗം. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് വളരെയൊന്നും കഴിഞ്ഞിട്ടില്ലെന്നും മാറാട് സംഭവമുള്‍പ്പെടെ പല പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്നും യോഗം കുറ്റപ്പെടുത്തി.

ഐ ഗ്രൂപ്പ് പ്രതിനിധികള്‍ യോഗത്തില്‍ സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ജൂണ്‍ എട്ടിന് കേരളത്തിലെത്തുന്ന എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനെ ഈ വിവരങ്ങള്‍ ധരിപ്പിക്കാനും യോഗം തീരുമാനിച്ചു.

ഐ ഗ്രൂപ്പിലേക്ക് തിരിച്ചുവന്ന പി.സി. ചാക്കോ, എന്‍. വേണുഗോപാല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ആഭ്യന്തര വകുപ്പിനെതിരെയായിരുന്നു പ്രധാനപ്പെട്ട ആക്രമണം. ജൂണ്‍ ഒമ്പത് തിങ്കളാഴ്ച കെപിസിസി യോഗം ചേരുന്നുണ്ട്. ഇതിന് ശേഷം വീണ്ടും ഐ ഗ്രൂപ്പ് യോഗം ചേരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+