ബ്രിട്ടീഷ് വീസ കേന്ദ്രം കൊച്ചിയില്‍
കൊച്ചി: സംസ്ഥാനത്തെ ആദ്യത്തെ ബ്രിട്ടീഷ് വീസ കേന്ദ്രം കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങും.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കൊച്ചിയില്‍ കേന്ദ്രം തുറക്കും. ചിറ്റൂര്‍ റോഡില്‍ കസബ പൊലീസ് സ്റേഷന് സമീപം സൗത്ത് പോയിന്റെ ഹിന്റണില്‍ ആയിരിക്കും വീസ കേന്ദ്രം.
ജൂണ്‍ നാല് ബുധനാഴ്ച ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ ചെന്നൈയിലെ ബ്രിട്ടീഷ് ഡപ്യൂട്ടി ഹൈക്കമ്മീഷന്‍ ഓഫീസിലെ എന്‍ട്രി ക്ലിയറന്‍സ് മാനേജര്‍ ജെഫ് വുഡ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും.
ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് ഇത് അനുഗ്രഹമായിരിക്കും.












Click it and Unblock the Notifications