കോഴിക്കോട് വാളുകള്‍ പിടിച്ചു
കോഴിക്കോട്: അക്രമപ്രവര്‍ത്തനങ്ങള്‍ക്കായി കടത്തിയതെന്ന് കരുതുന്ന 70 വാളുകളും 10 ചുരികകളും പൊലീസ് പിടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെയും ആയുധം കടത്താന്‍ ഉപയോഗിച്ച ജീപ്പും കസ്റഡിയിലെടുത്തു.
പാലക്കാട് പുതുപ്പരിയാരം സ്വദേശിയും കൊല്ലപ്പണിക്കാരനുമായ ലാല്‍ നഗര്‍ മനീഷ്മയില്‍ വി. മോഹന്‍കുമാര്‍(42), സഹായികളായ പുതുപ്പരിയാരം പൂച്ചിറ വീട്ടില്‍ എസ്. ബഷീര്‍(20), പുതുപ്പരിയാരം സ്വദേശി കണ്ടമുത്തന്‍(37) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ജീപ്പ് മോഹന്‍കുമാറിന്റേതാണ്. രഹസ്യസന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് മിനി ബൈപാസിലൂടെ വാളുകള്‍ കയറ്റി പോകുകയായിരുന്ന ജീപ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.പി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ പൊലീസ് പിടികൂടുകയായിരുന്നു. ജീപ്പില്‍ നിന്ന് 30 വാളുകള്‍ കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആരോഗ്യ-വിദ്യാഭ്യാസ-വ്യവസായ പ്രദര്‍ശന നഗരിയില്‍ ഉള്ള മോഹന്‍കുമാറിന്റെ സ്റാളില്‍ നിന്നും 40 വാളുകളും 10 ചുരികകളും കണ്ടെടുത്തു.












Click it and Unblock the Notifications