കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേലിയ വേഗ വിശ്വസുന്ദരി

  • By Staff
Google Oneindia Malayalam News

പനാമ സിറ്റി: വിശ്വസുന്ദരിയായി മിസ് ഡൊമിനിക്കന്‍ റിപ്പബ്ലിക്കായ അമേലിയ വേഗ എന്ന 18 കാരി തിരഞ്ഞെടുക്കപ്പെട്ടു. പനാമ സിറ്റിയില്‍ വര്‍ണ്ണശബളമായ അന്തരീക്ഷത്തില്‍ നടന്ന മത്സരത്തില്‍ 70 പേരെ പിന്തള്ളിയാണ് അമേലിയ വേഗ വിശ്വസുന്ദരി കിരീടം നേടിയത്.

ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്ന് ഇതാദ്യമായാണ് ഒരു വിശ്വസുന്ദരി ഉണ്ടാകുന്നത്. മിസ് വെനിസ്വെല മരിയംഗെല്‍ റൂസ് എന്ന 23 കാരിയാണ് രണ്ടാംസ്ഥാനം നേടിയത്. ദക്ഷിണാഫ്രിക്കന്‍ സുന്ദരി സിന്റി നെല്‍ എന്ന 21കാരി മൂന്നാം സ്ഥാനം നേടി.

ഇന്ത്യയില്‍ നിന്നുള്ള സുന്ദരി അവസാന 10ാം സ്ഥാനക്കാരിലേക്ക് പോലും തിരഞ്ഞെടുക്കപ്പെട്ടില്ല.

വേഗയെ വിശ്വസുന്ദരി കിരീടത്തിലേക്ക് എത്തിച്ചത് അവസാന ചോദ്യത്തിന് നല്കിയ മറുപടിയാണ്. നിങ്ങള്‍ ആര്‍ക്കെങ്കിലും നല്കിയ ഏറ്റവും വിലപിടിച്ച സമ്മാനം എന്തായിരുന്നു? എന്ന വിധികര്‍ത്താക്കളുടെ ചോദ്യത്തിന് മുത്തശ്ശി അസുഖമായി കിടക്കുമ്പോള്‍ താന്‍ എഴുതിയ എഴുത്ത് എന്ന വേഗയുടെ മറുപടിയ്ക്ക് വന്‍കയ്യടി കിട്ടി.

150 രാഷ്ട്രങ്ങളിലെ 60 കോടി ജനങ്ങള്‍ വിശ്വസുന്ദരി മത്സരം ടിവിയില്‍ ആസ്വദിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X