1,000 പേര്‍ക്ക് തൊഴിലുമായി പ്രൂഡന്‍ഷ്യല്‍
മുംബൈ: ബ്രിട്ടീഷ് ഇന്‍ഷ്വറന്‍സ് കമ്പനിയായ പ്രൂഡന്‍ഷ്യന്‍ 1,000 പേര്‍ക്ക് ഇന്ത്യയില്‍ തൊഴില്‍ നല്കും. മുംബൈയില്‍ സ്ഥാപിക്കുന്ന ഓഫീസിലായിരിക്കും കസ്റമര്‍-സര്‍വീസ് ജോലികള്‍ക്കായി ആയിരം പേരെ നിയമിക്കുക. ഇതുവഴി കമ്പനിയ്ക്ക് ഒരു വര്‍ഷം 108 കോടിയോളം ലാഭിയ്ക്കാന്‍ കഴിയുമെന്ന് കരുതുന്നു. കിഴക്കന്‍ യൂറോപ്പ്, ഏഷ്യയിലെ മറ്റ്രാജ്യങ്ങള്‍, അയര്‍ലന്റ് എന്നിവ ഉപേക്ഷിച്ചാണ് കമ്പനി മുംബൈ നഗരത്തെ തിരഞ്ഞെടുത്തത്. കുറഞ്ഞ ശമ്പളനിരക്കില്‍ ജീവനക്കാരെ ലഭിയ്ക്കുമെന്നതാണ് ഇതിന് പ്രധാനകാരണമെന്ന് കമ്പനിയുടെ ധനകാര്യ ഡയറക്ടര്‍ ഫിലിപ്പ് ബ്രോഡ്ലെ പറഞ്ഞു. ബ്രിട്ടീഷ് ടെലികമ്മ്യൂണിക്കേഷന്‍ അവരുടെ ഓഫീസ് ശാഖ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനെതിരെ ബ്രിട്ടനിലെ തൊഴിലാളികള്‍ സമരം നടത്തിയതിനിടയിലാണ് പ്രൂഡന്‍ഷ്യല്‍ ഇന്‍ഷ്വറന്‍സിന്റെ ഈ നീക്കം. ഇന്ത്യയില്‍ ഓഫീസുകള്‍ സ്ഥാപിക്കാന്‍ ശ്രമിയ്ക്കുന്നതിനെതിരെ യുഎസിലെ വിവിധ കമ്പനികളിലും ജീവനക്കാര്‍ സമരം ചെയ്യുന്നുണ്ട്. യുഎസിലും ബ്രിട്ടനിലും അവരുടെ തൊഴിലവസരങ്ങള്‍ സംരക്ഷിയ്ക്കാന്‍ രാഷ്ട്രീയക്കാരും ട്രേഡ് യൂണിയനുകളും ശക്തമായ പ്രചാരണപരിപാടികള്‍ സംഘടിപ്പിയ്ക്കുകയാണ്.












Click it and Unblock the Notifications