കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഎന്‍എ സാമ്പിള്‍ മധുമിതയുടേതല്ലെന്ന്

  • By Super
Google Oneindia Malayalam News

ലഖ്നോ: കൊല്ലപ്പെട്ട കവയിത്രി മധുമിതയുടെ ശരീരത്തില്‍ നിന്നെടുത്ത ഭ്രൂണത്തിന്റെ സാമ്പിളില്‍ കൃത്രിമമുണ്ടെന്ന് മധുമിതയുടെ അമ്മ. ഡിഎന്‍എ പരിശോധനയ്ക്കയച്ച ഭ്രൂണത്തിന്റെ സാമ്പിള്‍ മധുമിതയുടേതല്ലെന്നും അമ്മ ശാന്തി ദേവി സിഐഡി സംഘത്തെ അറിയിച്ചു.

കൊല്ലപ്പെടുമ്പോള്‍ മധുമിത ഗര്‍ഭിണിയായിരുന്നില്ലെന്നും അമ്മ പറഞ്ഞു. മധുമിത ഗര്‍ഭിണിയായിരുന്നുവെന്ന ആരോപണം മധുമിതയുടെ സഹോദരി നിധിയും നിഷേധിച്ചിരുന്നു.

മരിയ്ക്കുന്നതിന് ഒരു മാസം മുമ്പ് അവള്‍(മധുമിത) കവിസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. സല്‍വാര്‍-കുര്‍ത്ത ധരിച്ച അവളുടെ വീഡിയോ ചിത്രവും പുറത്തുവന്നതാണ്. ഗര്‍ഭിണിയായിരുന്നെങ്കില്‍ ആ വീഡിയോ ചിത്രത്തില്‍ നിന്ന് അറിയാമായിരുന്നല്ലോ?- അമ്മ സിഐഡി സംഘത്തിന് നല്കിയ മൊഴിയില്‍ വിശദീകരിച്ചു.

ഹൈദരാബാദിലേക്ക് ഡിഎന്‍എ പരിശോദനയ്ക്കയച്ച മധുമിതയുടെ ഭ്രൂണം വെറും കെട്ടുകഥയാണ്- അമ്മ പറയുന്നു. മരിയ്ക്കുമ്പോള്‍ മധുമിത ഒമ്പതുമാസം ഗര്‍ഭിണിയായിരുന്നുവെന്ന് പൊലീസ് സംഘം അറിയിച്ചിരുന്നു. മധുമിതയുടെ ജഡം മറവുചെയ്യാന്‍ കൊണ്ടുപോകുന്നതിനിടയിലാണ് പോസ്റുമോര്‍ട്ടം ചെയ്ത് ഭ്രൂണം പുറത്തെടുത്തത്.

മധുമിതയുടെ അമ്മയുടെ ആരോപണം വെറും ഭാവനയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. മധുമിതയുടെ അമ്മയുടെയും മധുമിതയുടെ ശരീരത്തില്‍ നിന്നെടുത്ത ഭ്രൂണത്തിന്റെയും ഡിഎന്‍എകള്‍ തമ്മില്‍ സാമ്യമുണ്ടെങ്കില്‍ ഈ ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് തെളിയും- മുതിര്‍ന്ന സിഐഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X