സുരേന്ദ്ര ഷെട്ടി പാസ്പോര്‍ട്ട് ഹാജരാക്കി
സൂറത്ത്: ഹിന്ദി നടി ശില്പാ ഷെട്ടിയുടെ അച്ഛന്‍ സുരേന്ദ്ര ഷെട്ടി ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം തന്റെ പാസ്പോര്‍ട്ട് ഉംറ പൊലീസ് സ്റേഷനില്‍ ഹാജരാക്കി.
കേസിലെ തുടരന്വേഷണത്തിനായി ജൂണ്‍ ആറിന് ഉംറ പൊലീസ് സ്റേഷനില്‍ ഹാജരാവാന്‍ സുരേന്ദ്രയ്ക്ക് സമന്‍സ് നല്‍കിയിട്ടുണ്ട്.
അധോലോകത്തെ ഉപയോഗിച്ച് വ്യാപാരി പങ്കജ് അഗര്‍വാളിനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ജാമ്യാപേക്ഷ പരിഗണിച്ച ഗുജറാത്ത് ഹൈക്കോടതി സുരേന്ദ്രയ്ക്ക് ഇടക്കാല സ്വാതന്ത്യ്രം അനുവദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ പാസ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി അദ്ദേഹത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തു.


Click it and Unblock the Notifications