വീണ്ടും ഭൂമി കൈയേറുമെന്ന് ഗോത്രസഭ
തിരുവനന്തപുരം: ആദിവാസി ഗോത്രമഹാസഭയുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മുത്തങ്ങ മാതൃകയിലുള്ള സമരം തുടരരുതെന്ന സര്‍ക്കാരിന്റെ അഭ്യര്‍ഥന ആദിവാസി ഗോത്രമഹാസഭാ നേതാക്കള്‍ തള്ളി.
മന്ത്രി എം. എ. കുട്ടപ്പന്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ ആദിവാസി ഗോത്രമഹാസഭാ നേതാവ് സി. കെ. ജാനു, ദളിത് സമര സമിതി കണ്‍വീനര്‍ ഗീതാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് വിവിധ ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.
അക്രമാസക്തമായ സമരങ്ങള്‍ നടത്തി സര്‍ക്കാരിനെ ബുദ്ധിമുട്ടിക്കരുതെന്ന് കുട്ടുപ്പന്‍ ചര്‍ച്ചയില്‍ അഭ്യര്‍ഥിച്ചു. ആദിവാസി ഭൂമി പട്ടികവര്‍ഗ പ്രദേശം ആയി പ്രഖ്യാപിക്കുക, മുഴുവന്‍ ഭൂരഹിത ആദിവാസികള്‍ക്കും ഭൂമി നല്‍കുക എന്നീ ആവശ്യങ്ങള്‍ ജാനുവും ഗീതാനന്ദനും ചര്‍ച്ചയില്‍ ഉന്നയിച്ചു.












Click it and Unblock the Notifications