Get Updates
Get notified of breaking news, exclusive insights, and must-see stories!

ചേകന്നൂര്‍ കേസ്: രണ്ട് പ്രതികള്‍ കീഴടങ്ങി

കൊച്ചി: ചേകന്നൂര്‍ മൗലവി കൊലക്കേസിലെ രണ്ട് പ്രതികള്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

കേസിലെ നാലാം പ്രതി മുഹമ്മദ് ബഷീര്‍, ആറാം പ്രതി കുഞ്ഞുമരയ്ക്കാര്‍ എന്നിവരാണ് കോടതിയില്‍ ഹാജരായത്. അഭിഭാഷകരോടൊപ്പമാണ് ഇവര്‍ കോടതിയിലെത്തിയത്. ഇരുവരും ജാമ്യാപേക്ഷ നല്‍കി. ജൂണ്‍ ആറ് വെള്ളിയാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും.

നല്‍കുന്ന ദിവസം തന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കീഴടങ്ങിയവര്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

കേസില്‍ മൂന്ന് പ്രതികളെയാണ് നേരത്തെ അറസ്റ് ചെയ്തത്. ഇവര്‍ ജാമ്യത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+