സര്‍ക്കാര്‍ സ്കൂളുകളില്‍ ഇംഗ്ലീഷ് മീഡിയം
തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മലയാളം മീഡിയം സ്കൂളുകളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ തുടങ്ങാന്‍ അനുമതി നല്‍കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഒന്ന്, അഞ്ച്, എട്ട് ക്ലാസുകളിലായിരിക്കും ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ തുടങ്ങുന്നതെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.
വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു പരിധി വരെ മെച്ചപ്പെട്ടിട്ടുണ്ട്.
മന്ത്രി എം. എ. കുട്ടപ്പനും ജെ എസ് എസ് അംഗം കെ. കെ. ഷാജുവും തമ്മിലുള്ള വാഗ്വാദത്തെ കുറിച്ച് പരിശോധിച്ചുവരികയാണ്. ഇരുവരില്‍ നിന്നും രേഖാമൂലമുള്ള പരാതികള്‍ ലഭിച്ചിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications