കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിഗ്രൂപ്പില്‍ നിന്നും പുതിയ പാര്‍ട്ടി

  • By Staff
Google Oneindia Malayalam News

കൊച്ചി: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് വിട്ട പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗവും യൂത്ത് ഫ്രന്റ് (എം) വൈസ് പ്രസിഡന്റുമായ പി. എം. സണ്ണിയുടെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. കേരള കോണ്‍ഗ്രസ് (സണ്ണി) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നിന്ന് 2000ല്‍ ഏറെ അംഗങ്ങള്‍ മാണി ഗ്രൂപ്പ് വിട്ടതായി സണ്ണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഭരണത്തിന്റെ ഭാഗമായിരുന്നിട്ടും അധ്വാനിക്കുന്ന വര്‍ഗത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാണി ഗ്രൂപ്പിന് കഴിഞ്ഞിട്ടില്ലെന്ന് സണ്ണി ആരോപിച്ചു. പാര്‍ട്ടി കര്‍ഷകരുടെ താല്പര്യങ്ങള്‍ക്കെതിരാവുകയും ചെയ്തു.- സണ്ണി ആരോപിക്കുന്നു.

യുവാക്കളുടെ ഒരു പ്രശ്നവും പരിഹരിക്കാത്ത മാണി ഗ്രൂപ്പ് അവരെ വഞ്ചിക്കുകയാണ് ചെയ്തത്. പ്രകൃതി ദുരന്തങ്ങളെ കുറിച്ച് കേന്ദ്രത്തെ ശരിയായി ധരിപ്പിക്കുന്നതില്‍ റവന്യു മന്ത്രി കെ. എം. മാണി പരാജയപ്പെട്ടതു മൂലം മത്സ്യത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും അര്‍ഹിക്കുന്ന ദുരിതാശ്വാസം ലഭിച്ചില്ല.

യുവാക്കളുടെയും കര്‍ഷകരുടെയും അധ്വാനിക്കുന്ന വര്‍ഗത്തിന്റെയും പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് പുതിയ പാര്‍ട്ടിയുടെ ലക്ഷ്യം. ഒരേ രീതിയില്‍ ചിന്തിക്കുന്ന പാര്‍ട്ടികളുമായും ഗ്രൂപ്പുകളുമായും ഒന്നിച്ചുപോവും. പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം ജൂണ്‍ 27ന് കൊച്ചിയില്‍ നടക്കും.

അതേ സമയം മാണി ഗ്രൂപ്പില്‍ നിന്ന് രാജിവച്ചു എന്നുപറയുന്നവര്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ് എം. എം. ഫ്രാന്‍സിസ് പറഞ്ഞു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്ന് സണ്ണിയെ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനത്തു നിന്ന് നീക്കിയതാണെന്ന് ഫ്രാന്‍സിസ് അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X