കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധാതുമണല്‍ ഖനനം: വ്യവസായവകുപ്പ് മുന്നോട്ട്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് ധാതുമണല്‍ ഖനന പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെ വ്യവസായ വകുപ്പ് തീരുമാനിച്ചു. 1,850 കോടി രൂപയുടെ ഈ പദ്ധതിയ്ക്ക് മന്ത്രിസഭയുടെ അനുമതി തേടാന്‍ തീരുമാനിച്ചതായി വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോണ്‍ഗ്രസ് നേതാവും എംപിയുമായ വി.എം. സുധീരനുള്‍പ്പെടെ ഭരണപക്ഷത്തുനിന്നും ഒട്ടേറെ പ്രമുഖര്‍ ധാതുമണല്‍ ഖനനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. വ്യവസായ വകുപ്പിന്റെ പദ്ധതി പ്രകാരം നാഷണല്‍ മിനറല്‍സ് ഡവലപ്മെന്റ് കോര്‍പറേഷന്‍(എന്‍എംഡിസി), ഇന്ത്യന്‍ റെയര്‍ എര്‍ത്സ് (എആര്‍ഇ), കേരള സ്റേറ്റ് ഇന്‍ഡസ്ട്രീയല്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍(കെഎസ്ഐഡിസി) എന്നിവര്‍ സംയുക്തമായിട്ടായിരിക്കും കൊല്ലം ജില്ലയില്‍ ഇല്‍മനൈറ്റ് ഖനനം നടത്തുക. മൂന്ന് പ്രദേശങ്ങളായി തിരിച്ചായിരിക്കും ഖനനം.

ഈ വര്‍ഷം ജനവരിയില്‍ നടന്ന ആഗോള നിക്ഷേപക സമ്മേളനത്തില്‍ പ്രധാനമന്ത്രിയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതി സുഗമമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഖനനം നടത്താനുള്ള ഭൂമി 20 വര്‍ഷം വാടകയ്ക്ക് നല്കും.

ചൈന, പോളണ്ട് എന്നിവിടങ്ങളില്‍ നിന്ന് കുറഞ്ഞ തുകയ്ക്ക് ടൈറ്റാനിയം ഡയോക്സൈഡ് ഇറക്കുമതി ചെയ്യുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പെയിന്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തുക്കളില്‍ ഒന്നാണ് ടൈറ്റാനിയം ഡയോക്സൈഡ്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലി.(കെഎംഎംഎല്‍) അവരുടെ ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മെന്റ് നിര്‍മ്മാണ ശേഷി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X