Get Updates
Get notified of breaking news, exclusive insights, and must-see stories!

പുറത്താക്കേണ്ടത് മുഖ്യമന്ത്രി: മുരളി

തിരുവനന്തപുരം: മന്ത്രിമാരെ പുറത്താക്കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍. സര്‍ക്കാരിനെ വിമര്‍ശിച്ച ഐ ഗ്രൂപ്പ് മന്ത്രിമാര്‍ രാജിവയ്ക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയോട് പ്രതികരിയ്ക്കുകയായിരുന്നു മുരളീധരന്‍.

മന്ത്രിമാര്‍ രാജിവയ്ക്കേണ്ട കാര്യം മുഖ്യമന്ത്രിയുടെ അധികാരപരിധിയില്‍ പെട്ട കാര്യമായതിനാല്‍ ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയോട് പ്രതികരിയ്ക്കുന്നില്ല. - മുരളീധരന്‍ പറഞ്ഞു. ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ രാജിവയ്ക്കണമെങ്കില്‍ എല്ലാ മന്ത്രിമാരും രാജിവയ്ക്കേണ്ടിവരുമെന്ന് ആരോഗ്യമന്ത്രിയും ഐഗ്രൂപ്പംഗവുമായ പി. ശങ്കരന്‍ പറഞ്ഞു.

ആന്റണിയും കരുണാകരനും മുഖ്യമന്ത്രിമാരായിരിക്കുമ്പോള്‍ ഗ്രൂപ്പ് യോഗങ്ങളില്‍ പങ്കെടുക്കാറില്ല. എന്നാല്‍ മറ്റു മന്ത്രിമാരെല്ലാം ഗ്രൂപ്പ് യോഗങ്ങളില്‍ പങ്കെടുക്കും. ഉമ്മന്‍ചാണ്ടിയും ഗ്രൂപ്പ് യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. - ശങ്കരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+