ഐ ഗ്രൂപ്പ് മന്ത്രിമാര്‍ രാജിവയ്ക്കണം
കളമശേരി: രണ്ടു വര്‍ഷത്തെ ആന്റണി സര്‍ക്കാരിന്റെ ഭരണം പരാജയമാണെന്ന ഐ ഗ്രൂപ്പിന്റെ വിമര്‍ശനം ആത്മാര്‍ഥമാണെങ്കില്‍ എല്ലാ ഐ ഗ്രൂപ്പ് മന്ത്രിമാരും രാജിവയ്ക്കണമെന്ന് യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി.
വിമര്‍ശിക്കുന്നതിന് പകരം പോരായ്മകള്‍ പരിഹരിച്ച് മുന്നേറാനാണ് ശ്രമിക്കേണ്ടത്. ഭരണത്തെ വിമര്‍ശിക്കുന്ന മന്ത്രിമാര്‍ ഭരണത്തിന്റെ ഭാഗമായി തുരടുന്നത് ശരിയല്ല.
ഐ ഗ്രൂപ്പ് നടത്തിയത് വിമര്‍ശിക്കാന്‍ വേണ്ടി മാത്രമുള്ള വിര്‍മശനമാണ്. അതിനെ ഒരു തമാശയായി മാത്രം കണ്ടാല്‍ മതി. ഭരണം പൂര്‍ണവിജയമാണെന്ന് ആര്‍ക്കും അഭിപ്രായമില്ല. എന്നാല്‍ പല രംഗത്തും മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ട്.
സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ തന്നെയാണ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിമതസ്ഥാനാര്‍ഥിയെ നിര്‍ത്തി പാര്‍ട്ടിയുടെ പ്രതിഛായക്ക് കളങ്കം വരുത്തിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications