ഒമ്പതാം ക്ലാസ് പാഠപുസ്തകത്തില്‍ തെറ്റുകള്‍
കൊല്ലം: സംസ്ഥാന വിദ്യാഭ്യാസ ഗവേണഷ പരിശീലന കൗണ്‍സില്‍ ഈ വര്‍ഷം പ്രസിദ്ധീകരിച്ച സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തില്‍ നിരവധി തെറ്റുകള്‍. മലയാളം പുസ്തകത്തിലാണ് തെറ്റായ നിര്‍വചനങ്ങളും മറ്റും നല്‍കിയിരിക്കുന്നത്.
പാഠപുസ്തകത്തിലെ ശിലായുഗത്തെ കുറിച്ചുള്ള ഭാഗത്താണ് കൂടുതലായും തെറ്റുകള്‍ കടന്നുകൂടിയിരിക്കുന്നത്. പുരാവസ്തുശാസ്ത്രത്തെ കുറിച്ച് ഉത്ഖനനത്തിലൂടെ പുരാതന കാലത്തെ അവശിഷ്ടങ്ങള്‍ കേടുകൂടാതെ കണ്ടെടുക്കുകയും ശാസ്ത്രീയ പഠനത്തിലൂടെ നിഗമനത്തിലെത്തുകയും ചെയ്യുന്ന ശാസ്ത്രശാഖ എന്നാണ് നിര്‍വചനം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഉത്ഖനനം മാത്രമല്ല പുരാവസ്തു ശാസ്ത്ര പഠനമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പാഠപുസ്തകത്തില്‍ പുരാതന ശിലായുഗത്തെ കുറിച്ച് പ്രതിപാദിച്ച ശേഷം നവശിലായുഗത്തെ കുറിച്ചാണ് പറയുന്നത്. മധ്യ ശിലായുഗത്തെ കുറിച്ച് പരാമര്‍ശമില്ല. പുരാതന ലിഖിതങ്ങളെ കുറിച്ചുള്ള പഠനം എന്നതിന് പകരം ശിലാലിഖിതങ്ങളെ കുറിച്ചുള്ള പഠനം എന്നാണ് എപ്പിഗ്രഫിയ്ക്ക് നിര്‍വചനം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച എട്ടാം ക്ലാസിലെ സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തില്‍ പല പ്രധാന തെറ്റുകളും കടന്നുകൂടിയിരുന്നു.












Click it and Unblock the Notifications