45 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം
തിരുവനന്തപുരം: മണ്‍സൂണ്‍ കണക്കിലെടുത്ത് 45 ദിവസത്തേക്ക് സമ്പൂര്‍ണ്ണ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിരോധനം ജൂണ്‍ 14 അര്‍ധരാത്രി മുതല്‍ നിലവില്‍വരും.
ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സംഘടനകളോടും സര്‍ക്കാര്‍ ട്രോളിംഗ് സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കുപ്പണ മദ്യദുരന്തക്കേസ് അന്വേഷിക്കാന്‍ റിട്ട. ഹൈക്കോടതി ജഡ്ജി ചന്ദ്രശേഖര്‍ ദാസിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
മാറാട് കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിറ്റിംഗ്ജഡ്ജിയെ വിട്ടുതരില്ലെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.












Click it and Unblock the Notifications