റഷ്യയില്‍ ബസിന് നേരെ ചാവേര്‍ ആക്രമണം
വ്ലാദികാവ്കസ്: ചെച്നിയക്ക് സമീപമുള്ള ഒരു സൈനിക വിമാനത്താവളത്തില്‍ നിന്നും വരികയായിരുന്ന ബസ് ചാവേര്‍ ആക്രമണത്തില്‍ തകര്‍ന്ന് 15 പേര്‍ മരിച്ചു.
ഒരു വനിതാ ചാവേര്‍ പോരാളിയാണ് ആക്രമണം നടത്തിയത്. റെയില്‍വെ ക്രോസില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ബസിന് അടുത്തേക്ക് ചാവേര്‍ പോരാളി വന്നതോടെയാണ് സ്ഫോടനമുണ്ടായത്.
ആറ് പേര്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. ഒമ്പത് പേര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. 40 പേരാണ് ബസിലുണ്ടായിരുന്നത്. ബസിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്.












Click it and Unblock the Notifications