Get Updates
Get notified of breaking news, exclusive insights, and must-see stories!

പശ്ചിമേഷ്യ സമാധാന ഉച്ചകോടി തുടങ്ങി

ഷാം അല്‍ ഷെയ്ഖ്(ഈജിപ്ത്): പശ്ചിമേഷ്യയില്‍ സമാധാനം സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ചരിത്രപ്രധാനമായ ഉച്ചകോടി ജോര്‍ദാനിലെ അഖാബയില്‍ തുടങ്ങി. ഉച്ചകോടിയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഷറോണ്‍, പലസ്തീന്‍ നേതാവ് മഹ്മൂദ് അബാസ്, യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് എന്നിവരാണ് പങ്കെടുക്കുന്നത്.

സമാധാനം സ്ഥാപിക്കാന്‍ യുഎസ് തയ്യാറാക്കിയ സമാധാന പദ്ധതി(റോഡ് മാപ്പ്) നടപ്പിലാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഷറോണും മഹ്മൂദ് അബാസും സമ്മതിച്ചു. സൈനികശക്തിയില്ലാത്ത ഒരു താല്ക്കാലിക പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാന്‍ ഇസ്രയേല്‍ തയ്യാറാണെന്ന് ഷറോണ്‍ പറഞ്ഞു. ഈ രാഷ്ട്രത്തിന്റെ അതിര്‍ത്തി 2005ഓടെ നിശ്ചയിക്കാമെന്നും ഷറോണ്‍ സമ്മതിച്ചു. ഇസ്രയേലിനെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കാമെന്ന് മഹ്മൂദ് അബാസും വ്യക്തമാക്കി.

പശ്ചിമേഷ്യയില്‍ സമാധാനം സ്ഥാപിക്കാന്‍ യുഎസ് നേതൃത്വത്തില്‍ ബ്രിട്ടന്‍, യുറോപ്യന്‍ രാഷ്ട്രങ്ങള്‍, റഷ്യ, ചൈന എന്നിവരുടെ കൂടി സമ്മതത്തോടെ തയ്യാറാക്കിയ പദ്ധതിയാണ് റോഡ് മാപ്പ്. രണ്ടു വര്‍ഷത്തിനകം സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുക, ഇസ്രയേലും പലസ്തീനും തമ്മിലുള്ള രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കുക, വെസ്റ്ബാങ്കിലും ഗാസയിലും 1967ല്‍ ആരംഭിച്ച ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കുക എന്നിവ ഈ പദ്ധതി ലക്ഷ്യമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+