കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെങ്കയ്യയ്ക്കെതിരെ ബിജെപിയില്‍ പട

  • By Staff
Google Oneindia Malayalam News

ദില്ലി: ബിജെപി ദേശീയ പ്രസിഡന്റ് വെങ്കയ്യ നായിഡുവിനെതിരെ വാജ്പേയി പക്ഷം ശക്തമായി ആഞ്ഞടിക്കുന്നു. വാജ്പേയിയ്ക്ക് പകരം ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ വെങ്കയ്യ നായിഡു നടത്തുന്ന ഗൂഢനീക്കത്തിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്.

കഴിഞ്ഞ ദിവസം അദ്വാനിയെ ലോഹപുരുഷന്‍(ഉരുക്കുമനുഷ്യന്‍) ആയും വാജ്പേയിയെ വികസനപുരുഷനായും വെങ്കയ്യ വിശേഷിപ്പിച്ചിരുന്നു. ഇത് വാജ്പേയിയെ അപമാനിക്കുന്നതിന് തുല്ല്യമാണെന്ന് വാജ്പേയി പക്ഷക്കാര്‍ വാദിക്കുന്നു.

എന്‍ഡിഎയില്‍ എല്ലാവര്‍ക്കും ഏറ്റവും പ്രിയങ്കരന്‍ വാജ്പേയി ആണെന്നും അദ്ദേഹത്തെ കേവലം വികസനപുരുഷനായി ഒതുക്കാനുള്ള ശ്രമം ശരിയല്ലെന്നും വാജ്പേയി പക്ഷക്കാരനായ മുരളീമനോഹര്‍ ജോഷി ഒരു സ്വകാര്യടിവി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ തുറന്നടിച്ചതോടെ പോര് മറനീക്കി പുറത്തുവന്നിരിക്കുന്നു. വാജ്പേയിയെ ഒതുക്കാനുള്ള നീക്കം നടത്തുന്ന വെങ്കയ്യയെ പാര്‍ട്ടി അധ്യക്ഷപദവിയില്‍ നിന്നും നീക്കണമെന്ന വാദമാണ് ഇപ്പോള്‍ വാജ്പേയി പക്ഷം ഉയര്‍ത്തുന്നത്. തനിക്കെതിരെ നീക്കം നടന്നേയ്ക്കുമെന്നറിഞ്ഞ വെങ്കയ്യ ഇപ്പോള്‍ സ്വന്തം അഭിപ്രായങ്ങള്‍ തിരുത്തുകയാണ്. വാജ്പേയിയാണ് ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും അനിഷേധ്യനേതാവെന്ന് കഴിഞ്ഞ ദിവസം വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X