അഹമ്മദ് പട്ടേല്‍ 9ന് എത്തും
ദില്ലി: കേരളത്തിലെ വിവിധ ഗ്രൂപ്പ് നേതാക്കളുമായി ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രതിനിധി അഹമ്മദ് പട്ടേല്‍ ജൂണ്‍ ഒമ്പത് തിങ്കളാഴ്ച എത്തും. എഐസിസി വ്യക്തമാക്കിയതാണ് ഇക്കാര്യം.
കെപിസിസി നിര്‍വാഹകസമിതി യോഗത്തിലും അഹമ്മദ് പട്ടേല്‍ പങ്കെടുക്കും. അഹമ്മദ് പട്ടേലിന്റെ കേരള സന്ദര്‍ശനത്തിന് മുമ്പേ കേരളത്തില്‍ ഗ്രൂപ്പ് പോര് കൂടുതല്‍ രൂക്ഷമായിരിയ്ക്കുകയാണ്.
കേരളത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളെല്ലാം അഹമ്മദ് പട്ടേലിന് മുമ്പിലുണ്ടെന്നും അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ്മ പറയുന്നു.












Click it and Unblock the Notifications