ചേകന്നൂര്‍ കേസ്: ജാമ്യാപേക്ഷ 11ന്
കൊച്ചി: ചേകന്നൂര്‍ മൗലവി കൊലക്കേസില്‍ കീഴടങ്ങിയ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ജൂണ്‍ 11 ബുധനാഴ്ച കോടതി വീണ്ടും പരിഗണിയ്ക്കും. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ജൂണ്‍ ആറ് വെള്ളിയാഴ്ച ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും വാദം കേള്‍ക്കല്‍ 11ലേക്ക് നീട്ടുകയായിരുന്നു.
കേസിലെ നാലാം പ്രതി മുഹമ്മദ് ബഷീര്‍, ആറാം പ്രതി കുഞ്ഞുമരയ്ക്കാര്‍ എന്നിവരാണ് കോടതിയില്‍ ഹാജരായത്. ഗള്‍ഫില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇരുവരും ജാമ്യം ലഭിയ്ക്കുമെന്ന മുന്‍ധാരണ പ്രകാരം കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഇവരെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യല്‍ കസ്റഡിയില്‍ വിടാന്‍ നേരത്തെ കോടതി വിധിച്ചിരുന്നു.
കേസില്‍ മൂന്ന് പ്രതികളെയാണ് നേരത്തെ അറസ്റ് ചെയ്തത്. ഇവര്‍ 90 ദിവസം ജുഡീഷ്യല്‍ കസ്റഡിയില്‍ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങി.












Click it and Unblock the Notifications