ഉമ്മന്‍ചാണ്ടി രാജിവയ്ക്കണം: കടവൂര്‍
കൊല്ലം: ഐ ഗ്രൂപ്പ് മന്ത്രിമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട ഉമ്മന്‍ചാണ്ടി യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കണമെന്ന് വൈദ്യുതി മന്ത്രിയും ഐഗ്രൂപ്പ് നേതാവുമായ കടവൂര്‍ ശിവദാസന്‍.
എല്ലാവരും ഗ്രൂപ്പ് യോഗം ചേരുന്നവരാണ്. രമേശ് ചെന്നിത്തലയും കാര്‍ത്തികേയനും എല്ലാം അവരുടെ ഗ്രൂപ്പ് യോഗം ചേരുമെന്ന് വാര്‍ത്ത കണ്ടിരുന്നു. - കടവൂര്‍ ശിവദാസന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പോരായ്മയുണ്ടെങ്കില്‍ പരിഹരിയ്ക്കാമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞതായി കണ്ടു. പ്രസ്താവന ശരിയാണെങ്കില്‍ സര്‍ക്കാരിന് പോരായ്മയുണ്ടെന്ന് ഉമ്മന്‍ചാണ്ടി തന്നെ പരോക്ഷമായി സമ്മതിയ്ക്കുകയാണ്. - കടവൂര്‍ ശിവദാസന്‍ പറഞ്ഞു.












Click it and Unblock the Notifications