കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാട്: ഇന്ന് സര്‍വകക്ഷിയോഗം

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മാറാട് സമാധാനം സ്ഥാപിക്കാന്‍ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ അധ്യക്ഷതയില്‍ ജൂണ്‍ ആറ് ബുധനാഴ്ച സര്‍വകക്ഷിയോഗം ചേരും. കോഴിക്കോട് ജില്ലാ കളക്ടറേറ്റില്‍ ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്കാണ് യോഗം.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലേയും മുതിര്‍ന്ന നേതാക്കള്‍, കോഴിക്കോട് ജില്ലയിലെ എംഎല്‍എമാര്‍, എംപിമാര്‍, പ്രധാനപത്രങ്ങളിലെ മുഖ്യ പത്രാധിപന്മാര്‍, പത്രപ്രവര്‍ത്തകയൂണിയന്‍ ഭാരവാഹികള്‍, മത-ആത്മീയ സംഘടനാ നേതാക്കള്‍, വ്യാപാരികളുടെയും കച്ചവടക്കാരുടെയും പ്രതിനിധികള്‍, വിഎച്ച്പി ഭാരവാഹികള്‍, മാറാട് അരയ സമാജം നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

ജൂണ്‍ അഞ്ച് വ്യാഴാഴ്ച വിളിച്ചുചേര്‍ത്ത സമാധാനയോഗം ബിജെപി ബഹിഷ്കരിച്ചതിനെ തുടര്‍ന്ന് സമാധാനശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിട്ടിരുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യം സര്‍ക്കാര്‍ നിരസിച്ച സാഹചര്യത്തില്‍ മാറാട് അരയസമാജം ഭാരവാഹികളും സര്‍ക്കാരുമായി സഹകരിയ്ക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു.

മുസ്ലിം സംഘടനകളും മുസ്ലിം രാഷ്ട്രീയപാര്‍ട്ടികളുമായും മന്ത്രിസഭാ ഉപസമിതി പ്രത്യേകം ചര്‍ച്ച നടത്തിയതും ഹിന്ദു സംഘടനകളെ ചൊടിപ്പിച്ചു. മാറാട് പള്ളിയില്‍ ഇ. അഹമ്മദ് എംപി പ്രാര്‍ത്ഥന നടത്തിയത് മാറാട് കലാപത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ വേദനിപ്പിച്ചുവെന്നും ബിജെപി നേതാക്കള്‍ ആരോപിയ്ക്കുന്നു.

വെള്ളിയാഴ്ചത്തെ സര്‍വകക്ഷിയോഗത്തില്‍ ഹിന്ദുസംഘടനകളും ബിജെപിയും പങ്കെടുക്കുമോ എന്ന് ഉറപ്പില്ല. അതേ സമയം വ്യാഴാഴ്ച മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ മന്ത്രിമാരായ ഡോ. എം.കെ. മുനീര്‍, പി. ശങ്കരന്‍, എം.വി. രാഘവന്‍ എന്നിവര്‍ സിപിഎം ജില്ലാ സെക്രട്ടറി വി.വി. ദക്ഷിണാമൂര്‍ത്തി, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി, പി.കെ.കെ. ബാവ എംഎല്‍എ, സിപിഐ ജില്ലാ സെക്രട്ടറി ഇ.കെ. വിജയന്‍, ജില്ലാ കളക്ടര്‍ ടി.ഒ. സൂരജ്, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ പി. ബാലന്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ടി.കെ. വിനോദ് കുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X