കേരളത്തിന് ആശ്വാസമായി മഴ
തിരുവനന്തപുരം: കാലവര്‍ഷത്തിന് മുന്നോടിയായി കേരളത്തില്‍ ജൂണ്‍ ആറ് വെള്ളിയാഴ്ച മഴ പെയ്തു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ കേരളത്തില്‍ ജൂണ്‍ എട്ടിനും 10നും ഇടയില്‍ തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ 8.30 വരെയുള്ള കണക്ക് പ്രകാരം ചേര്‍ത്തല, ആലുവ എന്നിവിടങ്ങളില്‍ രണ്ട് സെന്റിമീറ്റര്‍ വീതം മഴ പെയ്തു. മണ്‍സൂണിന് മുമ്പായി കിട്ടിയ ഈ ഇടമഴ വേനലില്‍ പൊറുതിമുട്ടിയ കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്വാസമായി.
ഇപ്പോഴും കേരളത്തിന്റെ കാറ്റിന്റെ ഗതി വളരെ ദുര്‍ബലമാണ്. പക്ഷെ വരും ദിവസങ്ങളില്‍ കാറ്റ് കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുമെന്നാണ് കരുതുന്നത്.
അല്പദിവസങ്ങള്‍ വൈകിയാലും ഇക്കുറി കാലവര്‍ഷം മോശമാകില്ല- കാലാവസ്ഥാനീരീക്ഷണ കേന്ദ്രം ഡയറക്ടര്‍ എം.ഡി. രാമചന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ മണ്‍സൂണ്‍ മെയ് 29ന് തുടങ്ങി. പക്ഷെ മഴയുടെ അളവ് കുറവായിരുന്നു.












Click it and Unblock the Notifications