കാസര്‍കോട് 4 പേര്‍ തീകൊളുത്തി മരിച്ചു
കാസര്‍കോട്: പെരുമ്പലയ്ക്കടുത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ സ്വയം തീ കൊളുത്തി മരിച്ചു. ഇവര്‍ സ്വന്തം വീടിന് തീ കൊടുത്ത് അതിനുള്ളില്‍ വെന്തുമരിയ്ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ഇത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. കുഞ്ഞിക്കണ്ണന്‍(42), ഭാര്യ ഇ. രാധ(35), അനു പ്രവീണ്‍(13), മകള്‍ അനു പ്രിയ(7) എന്നിവരുടെ ജഡങ്ങളാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
വീട് പൂര്‍ണ്ണമായും കത്തിനശിച്ചുവെന്ന് ഡിഎസ്പി ജോസ് ജോര്‍ജ്ജ് പറഞ്ഞു. ഒരു ഡയറിയും സ്യൂട്ട് കേസും വീടിന് പുറത്ത് നിന്നും കണ്ടെടുത്തു.
ഇതിനിടയില്‍ കുഞ്ഞിക്കണ്ണന്റെ തറവാട്ട് വീടിന്റെ ചുമരില്‍ നിന്നും ഒരു കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ അയല്‍പക്കക്കാരുടെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റവും ഭീഷണിപ്പെടുത്തലും സഹിക്കവയ്യാതെയാണ് ആത്മഹത്യചെയ്യുന്നതെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഇതിന്റെ സത്യാവസ്ഥ പൊലീസ് പരിശോധിച്ച് വരികയാണ്.












Click it and Unblock the Notifications