ബ്രിട്ടീഷ് വീസ കേന്ദ്രം കൊച്ചിയില്‍
കൊച്ചി: സംസ്ഥാനത്തെ ആദ്യത്തെ ബ്രിട്ടീഷ് വീസ കേന്ദ്രം കൊച്ചിയില്‍ ജൂണ്‍ ഒമ്പത് തിങ്കളാഴ്ച പ്രവര്‍ത്തനം തുടങ്ങും.
ചിറ്റൂര്‍ റോഡില്‍ കസബ പൊലീസ് സ്റേഷന് സമീപം സൗത്ത് പോയിന്റെ ഹിന്റണില്‍ ആയിരിക്കും വീസ കേന്ദ്രം. കോയമ്പത്തൂരില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള വീസ അപേക്ഷകള്‍ ഇനി ഈ കേന്ദ്രത്തിലായിരിക്കും കൈകാര്യം ചെയ്യുകയെന്ന് ചെന്നൈയിലെ ബ്രിട്ടീഷ് ഡപ്യൂട്ടി ഹൈകമ്മീഷന്‍ ഓഫീസിലെ സെക്കന്റ് സെക്രട്ടറി(ഇമിഗ്രേഷന്‍) ജെഫ് വുഡ് പറഞ്ഞു. ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യാന്‍ വീസ അപേക്ഷിക്കുന്ന മലയാളികള്‍ക്ക് ഇത് അനുഗ്രഹമായിരിക്കും.
2003 ഫിബ്രവരിയില്‍ ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരബാദ് എന്നിവിടങ്ങളിലും വീസ കേന്ദ്രങ്ങള്‍ തുറന്നിരുന്നു. വീസ അപേക്ഷകള്‍ സ്വീകരിക്കുകയും വേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ നല്കുകയും മാത്രമാണ് വീസ കേന്ദ്രങ്ങളുടെ ജോലി.












Click it and Unblock the Notifications