മാറാട്: ബിജെപി സഹകരിയ്ക്കില്ല
കൊച്ചി: മാറാട് സംഭവത്തില്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കുന്ന സമാധാന ശ്രമങ്ങളോട് സഹകരിയ്ക്കില്ലെന്ന് ബിജെപി സംസ്ഥാന നേതൃയോഗം. മാറാട് സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന ബിജെപിയുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ നിരസിച്ചതിനാലാണിത്.
ഈ തീരുമാനത്തിന്റെ ഭാഗമായി മാറാട് സമാധാനം സ്ഥാപിക്കാന്‍ മന്ത്രിസഭാ ഉപസമിതി കോഴിക്കോട് കളക്ടറേറ്റില്‍ വിളിച്ചുകൂട്ടിയ സര്‍വകക്ഷിയോഗം ഹിന്ദു സംഘടനകള്‍ ബഹിഷ്കരിച്ചു. ബിജെപി, ആര്‍എസ്എസ്, വിശ്വഹിന്ദുപരിഷത്ത്, മാറാട് അരയസമാജം, മാറാട് ഹിന്ദു രക്ഷാസമിതി എന്നിവര്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നു. എങ്കിലും സമാധാനം പുനസ്ഥാപിക്കാനുള്ള പ്രക്രിയയില്‍ ഈ സംഘടനകളെ പങ്കെടുപ്പിക്കാന്‍ ശ്രമം നടത്തുമെന്ന് യോഗത്തില്‍ മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ ആരോഗ്യമന്ത്രി പി. ശങ്കരന്‍, പൊതുമരാമത്ത് മന്ത്രി എം.കെ. മുനീര്‍, സഹകരണമന്ത്രി എം.വി. രാഘവന്‍ എന്നിവര്‍ പറഞ്ഞു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം നല്കാനാണ് ബിജെപിയുടെ നീക്കം. ഒപ്പം ഈ ആവശ്യം നേടിയെടുക്കാന്‍ പ്രക്ഷോഭം ശക്തിപ്പെടുത്തും. ഇതിന്റെ ഭാഗമായി ജൂണ്‍ 23ന് സെക്രട്ടേറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാര്‍ച്ച് സംഘടിപ്പിയ്ക്കും.
ബിജെപി കേന്ദ്രനേതാവ് പത്മാഭാചാര്യ, ബിജെപി സംസ്ഥാനപ്രസിഡന്റ് സി.കെ. പത്മനാഭന്‍, പി.പി. മുകുന്ദന്‍, കെ. രാമന്‍പിള്ള, പി.പി. കൃഷ്ണദാസ് എന്നിവര്‍ കൊച്ചിയില്‍ നടന്ന ബിജെപി നേതൃയോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications