കൊക്കകോള പ്ലാന്റ് വെള്ളം മലിനീകരിക്കുന്നു
പാലക്കാട്: പ്ലാച്ചിമടയിലെ കൊക്കകോള ഫാക്ടറിയ്ക്ക് സമീപമുള്ള കിണറുകളിലെ വെള്ളം പരിശോധിച്ചപ്പോള്‍ കുടിക്കാന്‍ യോഗ്യമല്ലെന്ന് തെളിഞ്ഞു. വെള്ളത്തിന് കാഠിന്യവും ക്ലോറൈഡുകളുടെ അളവും കൂടുതലാണെന്ന് കണ്ടെത്തി.
കൊക്കകോള കമ്പനി സ്ഥിതിചെയ്യുന്നത് പെരുമാട്ടി പഞ്ചായത്തിലാണ്. ഈ പഞ്ചായത്ത് അധികൃതരാണ് കമ്പനിയുടെ പരിസരത്തെ മൂന്ന് കുഴല്‍കിണറുകളിലെ വെള്ളം കോഴിക്കോട്ടെ അനലിറ്റിക്കല്‍ ലാബില്‍ പരിശോധനയ്ക്കയച്ചത്.
കൊക്കകോള ഫാക്ടറി ഇവിടെ നിന്ന് പ്രതിദിനം 10 ലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നതായി പറയുന്നു. കൊക്കകോള പ്ലാന്റിന്റെ പ്രവര്‍ത്തനം മൂലം പ്ലാച്ചിമടയില്‍ കുടിനീര്‍ക്ഷാമം ഉണ്ടായതായി ആരോപിച്ച് പെരുമാട്ടി പഞ്ചായത്ത് ഏപ്രില്‍ എഴിന് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഇതിനെതിരെ കമ്പനി ഹൈക്കോടതിയെ സമീപിച്ചു. കമ്പനിയ്ക്ക് പറയാനുള്ളതുകൂടി കേട്ട് ഉചിതമായ തീരുമാനമെടുക്കാന്‍ ഹൈക്കോടതി പഞ്ചായത്തിനോട് നിര്‍ദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊക്കകോള കമ്പനി അധികൃതരുടെ വാദം കൂടി കേട്ട ശേഷം പഞ്ചായത്ത് അധികൃതര്‍ മെയ് 17 മുതല്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചു.
ഇതിനെതിരെ വീണ്ടും കൊക്കകോള കമ്പനി ഹൈക്കോടതിയെ സമീപിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ പഞ്ചായത്ത് ഡയറക്ടര്‍ക്ക് പരാതി നല്കാനും അതിന് ശേഷം ഒരു മാസത്തിനുള്ളില്‍ പഞ്ചായത്ത് ഡയറക്ടര്‍ തീരുമാനമെടുക്കുമെന്നും അതുവരെ കമ്പനിയുടെ നിജസ്ഥിതി തുടരണമെന്നുമാണ് അന്ന് ഹൈക്കോടതി വിധിച്ചത്.












Click it and Unblock the Notifications