കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്താവള പിആര്‍ഒയെ മാറ്റി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ അഴിമതിക്കാരനായ ഇമിഗ്രേഷന്‍ വിഭാഗം പിആര്‍ഒയെ മാറ്റി. ഡിജിപി ഹോര്‍മിസ് തരകനാണ് ഈ ഉദ്യോഗസ്ഥനെ റെയില്‍വേയിലേക്ക് സ്ഥലം മാറ്റിയത്.

പല യാത്രക്കാരില്‍ നിന്നും റിക്രൂട്ടിംഗ് ഏജന്റുമാരില്‍ നിന്നും പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇമിഗ്രേഷന്‍ പിആര്‍ഒ ആയ ഡിവൈഎസ്പി കെ. അജയകുമാറിനെ മാറ്റിയത്. അജയകുമാറിന്റെ നേതൃത്വത്തില്‍ യാത്രാരേഖകളില്ലാത്തവരെ പണം വാങ്ങി വിദേശത്തേക്ക് കയറ്റിവിടുന്നതും രേഖകളുമായി ചെല്ലുന്നവര്‍ കൈക്കൂലി നല്കിയില്ലെങ്കില്‍ തടയുന്നതും പതിവായിരുന്നുവത്രെ.

തിരുവനന്തപുരം വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശുദ്ധീകരിക്കുമെന്നും ഡിജിപി ഹോര്‍മിസ് തരകന്‍ വ്യക്തമാക്കി. ക്രമക്കേടുകള്‍ സംബന്ധിച്ച് നേരത്തെ വിവരമുണ്ടായിരുന്നുവെന്നും ഇപ്പോള്‍ അഴിമതി തെളിഞ്ഞതുകൊണ്ടാണ് നടപടിയെന്നും ഡിജിപി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X