കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാട് കൂട്ടക്കൊല: ഗള്‍ഫ് പണം ഉപയോഗിച്ചു

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ മാറാട് കൂട്ടക്കൊലയ്ക്ക് ഗള്‍ഫ് ഹവാല പണം ഉപയോഗിച്ചതായി സൂചന. ക്രൈംബ്രാഞ്ചിന് ഇത് സംബന്ധിച്ച ചില തെളിവുകള്‍ കിട്ടി.

പ്രതികളിലൊരാളുടെ പാസ് ബുക്കില്‍ ഗള്‍ഫില്‍ നിന്നും കനത്ത തുക എത്തിയതിന്റെ സൂചനകളുണ്ട്. ഒരു കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് ഈ തുക നിക്ഷേപിച്ചത്. ഈ പാസ് ബുക്കില്‍ നിന്നും പിന്‍വലിച്ച തുകയായിരിക്കാം ആയുധങ്ങള്‍ വാങ്ങാനും കൂട്ടക്കൊല ആസൂത്രണം ചെയ്യാനും ഉപയോഗിച്ചതെന്നും കരുതുന്നു.

തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഏതാനും പേരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നീങ്ങുന്നത്. ജുഡീഷ്യല്‍ കസ്റഡിയില്‍ കഴിയുന്ന മുഹമ്മദ് നഫി, സക്കീര്‍ എന്നിവരാണ് ഇതില്‍ പ്രധാനികള്‍. ഇതില്‍ നഫിയ്ക്ക് സംസ്ഥാനത്തിന് പുറത്തുള്ള ഏതാനും തീവ്രവാദി സംഘടനകളുമായും ബന്ധമുണ്ടെന്ന് കരുതുന്നു. മലപ്പുറം ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ഇദ്ദേഹം സ്റഡിക്ലാസ്സുകള്‍ നടത്തിയിരുന്നു.

സക്കീര്‍ നേരത്തെ എന്‍ഡിഎഫിന്റെ സജീവപ്രവര്‍ത്തകനായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ എന്‍ഡിഎഫ് വിട്ടത്. കഴിഞ്ഞ വര്‍ഷം മാറാട് കലാപത്തില്‍ കൊല്ലപ്പെട്ട അബൂബക്കറിന്റെ കൊലയ്ക്ക് പ്രതികാരം ചോദിക്കുന്നതിനപ്പുറം ഒരു വര്‍ഗ്ഗീയ കലാപം അഴിച്ചുവിടുകയായിരുന്നു പ്രതികളുടെ ഉദ്ദേശ്യമെന്നും കരുതുന്നു. ഇരുവരെയും ചോദ്യം ചെയ്താല്‍ ഈ കലാപത്തിന്റെ മുഴുവന്‍ ചിത്രവും വെളിവാകുമെന്ന് കരുതുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X