Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്ത്യന്‍ ദത്തെടുക്കല്‍ നിയമം കൊണ്ടുവരും: തോമസ്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ക്രിസ്ത്യന്‍ ദത്തെടുക്കല്‍ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര നിയമ സഹമന്ത്രി പി.സി. തോമസ് അറിയിച്ചു.

ക്രൈസ്തവര്‍ക്കിടയിലെ ദത്തെടുക്കല്‍ വേഗത്തിലാക്കുന്നതിന് വേണ്ടിയാണ് പ്രത്യേക നിയമം കൊണ്ടുവരുന്നത്. ഇന്ത്യന്‍ കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ ഇത്തരമൊരു ബില്‍ കൊണ്ടുവരുന്നതിന് ശുപാര്‍ശ ചെയ്യുകയും അതിന്റെ കരട് നിയമവകുപ്പിന് അയയ്ക്കുകയും ചെയ്തിരുന്നു.

ഹിന്ദു മതത്തില്‍ ഇപ്പോള്‍ പ്രത്യേക ദത്തെടുക്കല്‍ നിയമമുണ്ട്. പ്രത്യേക ദത്തെടുക്കല്‍ നിയമം വേണമെന്ന് മുസ്ലിം മതത്തില്‍ നിന്ന് ഇതുവരെ ആവശ്യമുയര്‍ന്നിട്ടില്ല. രക്ഷാകര്‍തൃനിയമം അനുസരിച്ചാണ് ക്രൈസ്തവര്‍ക്കിടയിലെ ദത്തെടുക്കല്‍ ഇപ്പോള്‍ നടക്കുന്നത്. ഇത് ദത്തെടുക്കലിന് കാലതാമസം വരുത്താന്‍ കാരണമാവുന്നുണ്ട്. പ്രത്യേക ദത്തെടുക്കല്‍ നിയമം വേണമെന്ന ക്രൈസ്തവരുടെ ആവശ്യം തീര്‍ത്തും ന്യായയുക്തമാണ്.

രാജ്യത്തെ എല്ലാ മതങ്ങള്‍ക്കും ഏകീകൃത വ്യക്തിനിയമം കൊണ്ടുവരണമെന്ന നിര്‍ദേശം സര്‍ക്കാരിന് മുന്നിലില്ലെന്ന് തോമസ് പറഞ്ഞു.

കേന്ദ്ര പദ്ധതിക്ക് കീഴില്‍ കേരളത്തിലെ കോടതികളിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനായി ജൂലായ് രണ്ടിന് സംസ്ഥാന, ഹൈക്കോടതി പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്നതിന് ആദ്യം ഹൈക്കോടതിയും സംസ്ഥാന സര്‍ക്കാരും മുന്‍കൈയെടുക്കണം. ദക്ഷിണേന്ത്യയില്‍ സുപ്രിം കോടതി ബെഞ്ച് സ്ഥാപിക്കാനുള്ള നീക്കമൊന്നും ഇപ്പോള്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നില്ല.

മാറാട് കൂട്ടക്കൊല സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തുകയാണ് വേണ്ടതെന്ന് തോമസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+