ആന്റണിയ്ക്ക് മേല്‍ സമ്മര്‍ദ്ദം
തിരുവനന്തപുരം: കരുണാകരനെ കുന്തമുന വച്ച ആക്രമണങ്ങള്‍ക്കെതിരെ ഒഴിഞ്ഞുമാറുന്ന സ്വഭാവം അവസാനിപ്പിക്കാന്‍ ആന്റണിയുടെ മേല്‍ എ ഗ്രൂപ്പുകാരുടെ സമ്മര്‍ദ്ദം കൂടുന്നു. ജൂണ്‍ ഒമ്പത് തിങ്കളാഴ്ച നടക്കുന്ന കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ കരുണാകരനെതിരെ നേരിട്ട് വിമര്‍ശനം ചൊരിയണമെന്ന അഭിപ്രായമാണ് ആന്റണി ഗ്രൂപ്പുകാര്‍ മുന്നോട്ട് വയ്ക്കുന്നത്.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഹൈക്കമാന്റിന്റെ തീരുമാനത്തിന് വിരുദ്ധമായി കോടോത്ത് ഗോവിന്ദന്‍നായര്‍ക്ക് വോട്ടുചെയ്ത ഐ ഗ്രൂപ്പിലെ രണ്ട് മന്ത്രിമാരെ- വൈദ്യുതി മന്ത്രി കടവൂരിനെയും ആരോഗ്യമന്ത്രി പി. ശങ്കരനെയും- പുറത്താക്കണമെന്നും എ ഗ്രൂപ്പില്‍ ആവശ്യം ഉയരുകയാണ്. ഇതിനായി ആന്റണിയുടെ മേല്‍ എ ഗ്രൂപ്പ് നേതാക്കള്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിവരുന്നുണ്ട്.
പക്ഷെ ആന്റണി ഇപ്പോഴും കരുണാകരനോട് മൃദുസമീപനം പുലര്‍ത്തുകയാണ്. ഈയിടെ ഉമ്മന്‍ചാണ്ടി തൊടുത്തുവിട്ട പരസ്യവിമര്‍ശനവും എ ഗ്രൂപ്പുകാരുടെ ഈ നിരാശയുടെ ഫലമാണ്. ഉമ്മന്‍ചാണ്ടിയുടെ യുദ്ധവീര്യം നിറഞ്ഞ പ്രസ്താവന എ ഗ്രൂപ്പില്‍ ഒരു പുതിയ ഉണര്‍വുണ്ടാക്കിയിരിക്കുകയാണ്. ഇതിന്റെ ഫലം തിങ്കളാഴ്ച കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ തീയും പുകയും ഉണ്ടാക്കുമോ എന്നേ ഇനി കണ്ടറിയേണ്ടതുള്ളൂ.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications