കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണിയ്ക്ക് മേല്‍ സമ്മര്‍ദ്ദം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കരുണാകരനെ കുന്തമുന വച്ച ആക്രമണങ്ങള്‍ക്കെതിരെ ഒഴിഞ്ഞുമാറുന്ന സ്വഭാവം അവസാനിപ്പിക്കാന്‍ ആന്റണിയുടെ മേല്‍ എ ഗ്രൂപ്പുകാരുടെ സമ്മര്‍ദ്ദം കൂടുന്നു. ജൂണ്‍ ഒമ്പത് തിങ്കളാഴ്ച നടക്കുന്ന കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ കരുണാകരനെതിരെ നേരിട്ട് വിമര്‍ശനം ചൊരിയണമെന്ന അഭിപ്രായമാണ് ആന്റണി ഗ്രൂപ്പുകാര്‍ മുന്നോട്ട് വയ്ക്കുന്നത്.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഹൈക്കമാന്റിന്റെ തീരുമാനത്തിന് വിരുദ്ധമായി കോടോത്ത് ഗോവിന്ദന്‍നായര്‍ക്ക് വോട്ടുചെയ്ത ഐ ഗ്രൂപ്പിലെ രണ്ട് മന്ത്രിമാരെ- വൈദ്യുതി മന്ത്രി കടവൂരിനെയും ആരോഗ്യമന്ത്രി പി. ശങ്കരനെയും- പുറത്താക്കണമെന്നും എ ഗ്രൂപ്പില്‍ ആവശ്യം ഉയരുകയാണ്. ഇതിനായി ആന്റണിയുടെ മേല്‍ എ ഗ്രൂപ്പ് നേതാക്കള്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിവരുന്നുണ്ട്.

പക്ഷെ ആന്റണി ഇപ്പോഴും കരുണാകരനോട് മൃദുസമീപനം പുലര്‍ത്തുകയാണ്. ഈയിടെ ഉമ്മന്‍ചാണ്ടി തൊടുത്തുവിട്ട പരസ്യവിമര്‍ശനവും എ ഗ്രൂപ്പുകാരുടെ ഈ നിരാശയുടെ ഫലമാണ്. ഉമ്മന്‍ചാണ്ടിയുടെ യുദ്ധവീര്യം നിറഞ്ഞ പ്രസ്താവന എ ഗ്രൂപ്പില്‍ ഒരു പുതിയ ഉണര്‍വുണ്ടാക്കിയിരിക്കുകയാണ്. ഇതിന്റെ ഫലം തിങ്കളാഴ്ച കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ തീയും പുകയും ഉണ്ടാക്കുമോ എന്നേ ഇനി കണ്ടറിയേണ്ടതുള്ളൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X