കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

585 ഗവ. എഞ്ചി.സീറ്റുകള്‍ വെട്ടിക്കുറച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളജുകളിലെ 585 സീറ്റുകള്‍ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ വെട്ടിക്കുറച്ചു. ഈ കോളജുകളിലെ മൊത്തം സീറ്റുകളുടെ 65 ശതമാനമാണ് വെട്ടിക്കുറച്ചത്.

തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലിലെ ഗവ. എഞ്ചിനീയറിംഗ് കോളജിലെ 180ല്‍ 45 ഉം കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളജിലെ 180ല്‍ 90ഉം പാലക്കാട് ശ്രീകൃഷ്ണപുരത്തെ എഞ്ചിനീയറിംഗ് കോളജിലെ 180ല്‍ 90 ഉം സീറ്റുകള്‍ വെട്ടിക്കുറച്ചു. ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളജിലും മാനന്തവാടി ഗവ. എഞ്ചിനീയറിംഗ് കോളജിലും അഫിലിയേഷന്‍ നിരാകരിച്ച് പ്രവേശനം തടഞ്ഞു.

സീറ്റുകള്‍ വെട്ടിക്കുറയ്ക്കുന്നതിന് സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല. ഈ കോളജുകള്‍ കൗണ്‍സിലിലെ രണ്ടംഗങ്ങള്‍ നേരത്തെ സന്ദര്‍ശിച്ചിരുന്നു.

ഏറെ സൗകര്യങ്ങളുണ്ടായിട്ടും കോഴിക്കോട് എഞ്ചിനീയറിംഗ് കോളജ് പോലുള്ള സ്ഥാപനങ്ങളിലെ സീറ്റുകള്‍ വെട്ടിക്കുറയ്ക്കുകയും സ്വാശ്രയ കോളജുകള്‍ക്കെതിരെ നടപടിയൊന്നും സ്വീകരിക്കാതിരിക്കുകയും ചെയ്ത കൗണ്‍സിലിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ കോളജുകളില്‍ സീറ്റുകളില്‍ പൂര്‍ണമായും പ്രവേശനം നടന്നപ്പോള്‍ പല സ്വാശ്രയ കോളജുകളിലും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X